ഡിസ്‌പ്ലേയിലെ നോച് ഇല്ലാതാക്കാന്‍ പുതിയ നീക്കവുമായി ഹുവായ്. ഡിസ്‌പ്ലേയില്‍ ഒരു സുഷിരമുണ്ടാക്കി അതില്‍ ക്യാമറ സ്ഥാപിക്കാനാണ് ഹുവായ് പരിശ്രമം തുടങ്ങിയിരിക്കുന്നത്. ക്യാമറ ഡിസ്‌പ്ലേയുടെ മുകള്‍ ഭാഗത്തായിരിക്കും സ്ഥാപിക്കുക. സെന്‍സറുകളും ഇയര്‍പീസും വളരെ നേര്‍ത്ത ഭാഗത്ത് സ്ഥാപിക്കാനാണ് ഹുവായി ആലോചിക്കുന്നത്. നോച് പൂര്‍ണ്ണമായും ഒഴിവാക്കി ബെസെല്‍ ലെസ് ഡിസ്‌പ്ലേ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
മോട്ടോറൈസ്ഡ് സ്ലൈഡിംഗ് സാങ്കേതികവിദ്യയോട് കൂടിയ മുന്‍ ക്യാമറകള്‍ ഉള്‍പ്പെടുത്തിയാണ് ഓപ്പോയും വിവോയും തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയത്. വിവോ നെക്‌സ് ഇയര്‍പീസ് ഒഴിവാക്കി സൗണ്ട് കാസ്റ്റിംഗ് സാങ്കേതികവിദ്യയും അവതരിപ്പിച്ചു.
ക്യാമറ സ്ഥാപിക്കാന്‍ സുഷിരം ഉണ്ടാക്കുന്നത് നോച് സൃഷ്ടിക്കുന്ന അസൗകര്യം അതേപടി നിലനിര്‍ത്തുമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ ഹുവായ് സ്ഥിരീകരിച്ചിട്ടില്ല. 6.22 ഇഞ്ച് എല്‍ഡിസി ഡ്‌സ്‌പ്ലേയായിരിക്കും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുകയെന്നും വാര്‍ത്തകളുണ്ട്.