32 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമായി ഹൈബ്രിഡ് പവര്‍ സ്വിഫ്റ്റ് വേരിയന്റുകള്‍

പ്പാന്‍ വാഹനനിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഹൈബ്രിഡ് പവറില്‍ പുതിയ രണ്ട് സ്വിഫ്റ്റ് വകഭേദങ്ങള്‍ പുറത്തിറക്കി.

ജപ്പാനിലെ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് സ്വിഫ്റ്റ് ഹൈബ്രിഡ് SL, സ്വിഫ്റ്റ് ഹൈബ്രിഡ് SG എന്നീ രണ്ടു ഹൈബ്രിഡ് പതിപ്പുകളാണ് സുസുക്കി മാതൃരാജ്യത്ത് അവതരിപ്പിച്ചത്.

1,660,000 മുതല്‍ 1944,000 ജാപ്പനീസ് യെന്‍ (9.44 ലക്ഷം11.06 ലക്ഷം രൂപ) വരെയാണ് ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വിപണി വില.

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പം ഓട്ടോ ഗിയര്‍ ഫിഷ്റ്റില്‍ 10kW മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റാണ് (MGU) വാഹനത്തെ മുന്നോട്ടു നയിക്കുക. 91 പിഎസ് കരുത്താണ് ഇതുവഴി എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക.

അധികം ഭാരം വഹിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ഓഫായി നിശ്ചിത ദൂരം ഇലക്ട്രിക് മോട്ടോറിനെ മാത്രം ആശ്രയിച്ച് സഞ്ചരിക്കാന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന് സാധിക്കും. പരമാവധി 32 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹൈബ്രിഡ് പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഹൈബ്രിഡ് സ്വിഫ്റ്റ് ഇന്ത്യയിലെത്താന്‍ സാധ്യത കുറവാണ്.

Top