ഹൈബ്രിഡ് സംവിധാനത്തോടെ ടാറ്റയുടെ പുതിയ നെക്‌സോണ്‍

ടാറ്റയുടെ നെക്‌സോണിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നു. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെയാണ് പുതിയ വാഹനം വിപണിയില്‍ എത്തുന്നത്. ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.5 പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കുന്നത്.

48 വോള്‍ട്ട് ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമാണ് നെക്‌സണില്‍ നല്‍കുന്നത്. ടാറ്റയുടെ യൂറോപ്യന്‍ ടെക്നിക്കല്‍ സെന്ററിലാണ് 48 വോള്‍ട്ട് ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം വികസിപ്പിച്ചെടുത്തത്.

ടാറ്റയുടെ വാഹനത്തില്‍ ആദ്യമായാണ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുന്നത്. നെക്‌സോണിന് ശേഷം പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിലും ഹൈബ്രിഡ് സംവിധാനം ഒരുക്കുമെന്നാണ് സൂചനകള്‍. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടാതെ 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റും നെക്സോണ്‍ നിരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top