യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്‌; 3 പ്രതികള്‍ക്കും വധശിക്ഷ

ഹൈദരാബാദ്: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. തെലങ്കാനയിലെ ആസിഫാബാദിലാണ് സംഭവം.

സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.ഷെയ്ക്ക് ബാബു, ഷെയ്ക്ക് ഷാബുദ്ദീന്‍, ഷെയ്ക്ക് മുര്‍ദൂം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.

വഴിവാണിഭക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ദിശ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം.

Top