ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണ്‌: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്

ഹൈദരാബാദ്: ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്നും’ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി സ്‌നേഹിക്കുന്നവരാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണ്’- മോഹന്‍ പറഞ്ഞു.

ആര്‍എസ്എസ് എല്ലാവരെയും സ്വന്തമായാണ് കാണുന്നതും അവരുടെ പുരോഗതിയാണ് ആഗ്രഹിക്കുന്നതും. രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയമല്ലെന്നും ജനങ്ങളാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top