ഹൈദരാബാദ്: തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാനാ ബിജെപി. പ്രതികളെ കൊന്ന സംഭവത്തില്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.
‘കൂട്ടബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്. അതിനെ ബിജെപി അപലപിക്കുന്നു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് നീതി ലഭ്യമാകുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു’- തെലങ്കാന ബിജെപി വക്താവ് കെ കൃഷ്ണസാഗര്‍ റാവു ചൂണ്ടിക്കാട്ടി.
ഭരണഘടനയും നിയമ സംവിധാനങ്ങളുമുള്ള ഇന്ത്യ വെള്ളരിക്കാപ്പട്ടണമല്ലെന്നും കുറ്റകൃത്യങ്ങളെ രാഷ്ട്രീയവല്ക്കരിക്കാന്‍ ശ്രമിക്കരുതെന്നും തെലങ്കാന സംസ്ഥാന സര്‍ക്കാരും ഡിജിപിയും അടിയന്തരമായി പത്രസമ്മേളനം നടത്താന്‍ തയ്യാറാകണമെന്നും അതിന് ശേഷം മാത്രമെ ബിജെപി ഈ വിഷയത്തില്‍ പ്രതികരിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാക്കളെയും ഹൈദരാബാദ് പൊലീസിനെയും അഭിനന്ദിച്ച് കൊണ്ട് രാജ്യവര്‍ധന്‍സിങ് റാത്തോര്‍ ട്വീറ്റ് ചെയ്തിരുന്നു.
I congratulate the hyderabad police and the leadership that allows the police to act like police
Let all know this is the country where good will always prevail over evil
(Disclaimer for holier than thou- police acted swiftly in self defence)#Encounter#hyderabadpolice— Rajyavardhan Rathore (@Ra_THORe) December 6, 2019