ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കാര്‍ അപകടത്തില്‍ പെട്ട് മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ മകനടക്കം 2 പേര്‍ മരിച്ചു. മലപ്പുറം തീരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ മകന്‍ മനാഫും കുന്നത്തേരി അബു ലൈസിന്റെ നാലുവയസ്സുളള മകനുമാണ് മരിച്ചത്. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോയതായിരുന്നു ഇവര്‍. പുലര്‍ച്ച നാലുമണിക്കാണ് അപകടം സംഭവിച്ചത്.