ഹൈദരാബാദ്: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറുകണക്കിന് ശാസ്ത്രജ്ഞരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. ശാസ്ത്രജ്ഞര്‍ക്ക് ജോലി ചെയ്യുന്നതിന് രാജ്യത്ത് മികച്ച അന്തരീക്ഷമാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും ശാസ്ത്രജ്ഞരുടെ ആശയങ്ങള്‍ അംഗീകരിക്കുന്ന ഒരു സര്‍ക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ രാജ്യത്തേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്, സങ്കേതിക വികസനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ എല്ലാ പിന്തുണയും ഉണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.