ഹൈദരാബാദ്: ഒരു ലക്ഷത്തിലധികം ക്യാമറകള്‍, തത്സമയ ട്രാഫിക് നിരീക്ഷണ സംവിധാനം, ഹെലിപാഡ് തുടങ്ങിയ വമ്പന്‍ സംവിധാനത്തോടുകൂടി ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെ വാര്‍ റൂം തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ നഗരമായ പെന്റഗണിലെ സൈനിക കമാന്‍ഡ് സെന്ററിനോട് സമാനമായ നിരീക്ഷണ സംവിധാനവുമായി ഒരു ലക്ഷത്തിലധികം ക്യാമറകള്‍, തത്സമയ ട്രാഫിക് നിരീക്ഷണ സംവിധാനം, ഹെലിപാഡ് തുടങ്ങിയ വമ്പന്‍ സംവിധാനത്തോടുകൂടി ഹൈദരാബാദിലെ പൊലീസ് കമ്മീഷണറേറ്റ് ആസ്ഥാനത്താണ് പ്രവര്‍ത്തനമാരംഭിച്ചത്.
നഗരത്തിലുടനീളം ഒരു ലക്ഷത്തിലധികം ക്യാമറകള്‍ സ്ഥാപിക്കുകയും നിരീക്ഷണത്തിന് അതിനൂതന സാങ്കേതികവിദ്യകള്‍ സജ്ജീകരിക്കുകയും ചെയ്തു. ഹൈദരാബാദ് നഗരത്തിലെ വാഹനഗതാഗതം തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന ട്രാഫിക് നിരീക്ഷണ സംവിധാനം വാര്‍ റൂമില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ദുരന്തമുണ്ടായാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രീകൃതമായി നിയന്ത്രിക്കാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് മുറി സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അടിയന്തര ഘട്ടങ്ങളില്‍ ഹെലികോപ്ടറുകള്‍ പറന്നുയരാനും ഇറങ്ങാനും കെട്ടിടത്തിന് മുകളില്‍ ഹെലിപാഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദുരന്തനിവാരണത്തിന് സഹായകരമാകാനും വെള്ളപ്പൊക്കം, തീപിടിത്തം, ഭൂകമ്പം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് സംവിധാനം. സംസ്ഥാന സര്‍ക്കാര്‍ ഏകദേശം 500 കോടി രൂപ ചെലവഴിച്ചാണ് 19 നില കെട്ടിടമായ വാര്‍ റൂം തയ്യാറാക്കിയത്.