ഹൈദരാബാദില്‍ 4.41 കോടി രൂപയുടെ കള്ളപ്പണം പിടികൂടി, എട്ട് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ് : ഹൈദരാബാദില്‍ 4.41 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമപരമായ ടെന്‍ഡര്‍ നോട്ടിന്റെ അടിസ്ഥാനത്തില്‍ പണമിടപാട് നടത്താന്‍ ശ്രമിച്ച രത്‌ന വ്യാപാരിയായ ഗൗതം അഗര്‍വാളിനെ പൊലീസ് പിടികൂടുകയായിരുന്നു.

ഗൗതം അഗര്‍വാളിന്റെ പക്കല്‍നിന്നുമാണ് 4.41 കോടി രൂപയോളംവരുന്ന പഴയ നോട്ടുകള്‍ പൊലീസ് കണ്ടെടുത്തത്.

ഗൗതം അഗര്‍വാള്‍ (51)നെ കൂടാതെ ,പി കല്യാണ്‍ പ്രസാദ് (38),വൈ സൂര്യ പ്രകാശ് (34),മുഹമ്മദ് റഫീഖ് (55), കെ. ഹരിനാഥ് ബാബു (50) മിര്‍ മുസാഫര്‍ (32), വി രാജേന്ദ്രനാഥ് (31)എന്നിവരെയാണ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ടീം അറസ്റ്റ് ചെയ്തത്.

Top