കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 13ന്

KIRAN kumar reddy

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ജൂലൈ പതിമൂന്നിനായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. കിരണ്‍കുമാര്‍ റെഡ്ഡിയുമായി ഉമ്മന്‍ചാണ്ടി കഴിഞ്ഞാഴ്ച ഹൈദരാബാദില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 2014 മാര്‍ച്ചില്‍ രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു. ആന്ധ്രയുടെ ചുമതലയേറ്റ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Top