ഹൈദരാബാദ്: ഹൈദരാബാദ് മീര്‍പെറ്റില്‍ ഭാര്യയേയും, മക്കളെയും യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ലാബ് ടെക്‌നീഷ്യനായ ഗോവിന്ദ് ഗൗഡാണ് ഭാര്യയേയും രണ്ട് മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഭാര്യ ജ്യോതിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവരം.
അതിനുശേഷം ഉറങ്ങിക്കിടകുകയായിരുന്ന ആറു വയസുള്ള മകന്‍ അഭിജിത്തിനെയും, നാലുവയസുകാരി സഹസ്രയെയും ഈ രീതിയില്‍ തന്നെ കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരുവര്‍ഷം മുന്‍പ് ഇയാളുടെ ജോലി നഷ്ടപ്പെട്ടെന്നും, ശേഷം ഭാര്യയുമായി ഇയാള്‍ നിരന്തരം കലഹിക്കാറുണ്ടെന്നും ജ്യോതിയുടെ ബന്ധുക്കള്‍ പറഞ്ഞു.