ഹൈദരാബാദ്: ഹൈദരാബാദില്‍ ഒരേ പെണ്‍കുട്ടിയെ തന്നെ പ്രണയിച്ച സഹപാഠികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ ജഗതിയാലിലാണ് സംഭവം നടന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ കെ. മഹേന്ദര്‍, രവി തേജ് എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഇവര്‍ ഒരേ പെണ്‍കുട്ടിയെ തന്നെ പ്രണയിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ നിരന്തരം കലഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തു നിന്നും ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സംഭവസ്ഥലത്ത് മറ്റൊരു കുട്ടിയും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.