ഹൈദരാബാദ്: മാരകായുധങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈദരാബാദ് പൊലീസ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കുന്നത് ആര്‍മ്‌സ് ആക്റ്റ് പ്രകാരം കുറ്റകരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍നിന്ന് വാങ്ങിയ മാരകായുധങ്ങളുമായി 12പേരെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആയുധങ്ങള്‍ വില്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള പ്രസ്താവന ഇറക്കിയിരിക്കുന്നത്.