ഹൈദരാബാദില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍

rape

ഹൈദരാബാദ്: ഹൈദരാബാദില്‍ അഞ്ച് വയസുകാരിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചു. മധുര പലഹാരങ്ങള്‍ നല്‍കി വശീകരിച്ചായിരുന്നു ഇയാള്‍ പെണ്‍ക്കുട്ടിയെ പീഡനത്തിനിരയാക്കിയത്. യുകെജി വിദ്യാര്‍ത്ഥിനിയെയാണ് ജീവനക്കാരന്‍ പീഡിപ്പിച്ചത്.

കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഗോല്‍കോണ്ട പൊലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തുവെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അതേസമയം പീഡനവിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Top