നീ​തി ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷം : പ്ര​തി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന​തി​ല്‍ പ്ര​തികരണവുമായി ഡോ​ക്ട​റു​ടെ കു​ടും​ബം

ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഇരയുടെ കുടുംബം.

സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതില്‍, കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കുടുംബം പ്രതികരിച്ചു.

വ്യാഴാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ കൊല്ലപ്പെട്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി.

മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം 28നാണ് സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം.

Top