തെലങ്കാനയില്‍ ബി.ജെ.പി വന്നാല്‍ 30 മിനിറ്റിനുള്ളില്‍ ഹൈദരാബാദിന്റെ പേര് മാറ്റും; ഹിമന്ത ബിശ്വ ശര്‍മ

ഹൈദരാബാദ്: അസമില്‍ ഏകീകൃത സിവില്‍ കോഡ് ഫെബ്രുവരിയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ രണ്ടാമത് വിവാഹം കഴിക്കണമെങ്കില്‍ ആ വ്യക്തി ആദ്യ ഭാര്യയുമായി നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിരിക്കണം. ഒന്നിലധികം ഭാര്യമാരെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് മുസ്ലിം സമുദായത്തില്‍ നിന്നുപോലും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ശര്‍മ പറഞ്ഞു. തെലങ്കാനയിലെ പ്രകടനപത്രികയില്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആറ് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തെലങ്കാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 30 മിനിറ്റിനുള്ളില്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യും. അസമിലെ മദ്രസകള്‍ സന്ദര്‍ശിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഡോക്ടറും എഞ്ചിനീയറും ആകണമെന്ന് പറഞ്ഞിരുന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം മദ്രസകള്‍ നല്‍കുന്നില്ലെന്നും മദ്രസകളെ സ്‌കൂളുകളാക്കി മാറ്റിയതോടെ എല്ലാവരും സന്തുഷ്ടരായെന്നും ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും ആരെയും ഭയപ്പെടില്ലെന്നും അദ്ദേഹം.

Top