പ്രണയ വിവാഹം കഴിഞ്ഞ് 10ാം നാള്‍ എഞ്ചിനീയര്‍ യുവതി തൂങ്ങിമരിച്ചു

hang

പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ച് പത്താം ദിവസം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് 25കാരിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തുവന്നിരുന്ന ദസരി പൂര്‍ണ്ണിമ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്.

കിടപ്പുമുറിയില്‍ തൂങ്ങിയ പൂര്‍ണ്ണിമയുടെ മൃതദേഹം താനാണ് ആദ്യം കണ്ടതെന്ന് ഭര്‍ത്താവ് കാര്‍ത്തിക് പറയുന്നു. ഇതിന് പിന്നാലെ യുവതിയുടെ രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിച്ചു. പൂര്‍ണ്ണിമയുടെ രക്ഷിതാക്കള്‍ വീട്ടിലേക്ക് എത്തിയ ശേഷം ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാര്‍ത്തിക്കിന് സംഭവത്തില്‍ കൈയുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

പൂര്‍ണ്ണിമയുടെ മൃതശരീരത്തില്‍ തലയിലും, കഴുത്തിലും പരുക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ വിശദപരിശോധന ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. ദുരൂഹ മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയും അന്വേഷിക്കുന്നുണ്ട്, കാര്‍ത്തിക്കിനെ ചോദ്യം ചെയ്ത് വരികയാണ്, പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പൂര്‍ണ്ണിമ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും ശരീരത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളില്‍ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ തന്നെയായി ജോലി ചെയ്യുന്ന കാര്‍ത്തിക്കുമായി പ്രണയത്തിലായ യുവതി രക്ഷിതാക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് നവംബര്‍ 25ന് വിവാഹിതയായത്.

Top