ഡോക്ടറുടെ കൊലപാതകം; വീട് സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാര്‍

ഹൈദരാബാദ്: തെലുങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ വെറ്റിനറി ഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാര്‍. യുവതിയുടെ കുടുംബം താമസിക്കുന്ന ഷംഷാബാദിലുള്ള കോളനിയുടെ പ്രവേശന കവാടം നാട്ടുകാര്‍ അടച്ചുപൂട്ടുകയും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമുന്നയിച്ചാണ് നാട്ടുകാര്‍ പ്രദേശത്ത് അക്രമാസക്തരായത്.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതിലും ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു. മാധ്യമങ്ങള്‍ വേണ്ട, പുറത്തുനിന്നുള്ളവര്‍ വേണ്ട, പോലീസും വേണ്ട, സഹതാപവും വേണ്ട … തങ്ങള്‍ക്ക് നടപടിയും നീതിയും മാത്രമാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

Top