കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍.
കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.
ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് ഫെബ്രുവരി-21നാണ്. അന്വേഷണം തുടങ്ങിയത് ഫെബ്രുവരി-25നും. ഇതില്‍ നിന്നെല്ലാം കേരള പോലീസ് ഈ കേസിനോട് കാണിക്കുന്ന സമീപനം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ചെറുപ്പക്കാരായ കുട്ടികളുട കൊലപാതകത്തിലൂടെ വ്യക്തമാകുന്നത് സി പി എമ്മിന്റെ ഉന്മൂലന സിദ്ധാന്തമാണെന്നും ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി.
കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് തങ്ങള്‍ അവരുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.