ഹൈദരാബാദ്: ഹൈദരാബാദില്‍ മൂന്ന് വയസുകാരനെ യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. ഭര്‍ത്തൃസഹോദരന്റെ മകനോട് ഭര്‍ത്താവ് അടുപ്പം കാണിക്കുന്നതില്‍ മനംനൊന്താണ് യുവതി കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നത്. ഇന്നലെയാണ് സംഭവം.
ഹൈദരാബാദ് ഭവാനി നഗറില്‍ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.