വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Murder

ഹൈദരാബാദ്: തെലുങ്കാനയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പ്രവല്ലിക എന്ന 26 കാരിയെ വി. ശ്രീനീവാസ രാജു എന്ന 26 കാരനാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൊല്ലപ്പെട്ട പ്രവല്ലികയുടെ ബന്ധു കൂടിയാണ് ശ്രീനിവാസ് രാജു.

അധ്യാപികയായിരുന്ന പ്രവല്ലികയെ വിവാഹം കഴിക്കുവാന്‍ ശ്രീനിവാസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് ഇയാള്‍ പ്രവല്ലികയെ നിരന്തരം ശല്യം ചെയ്തിരുന്നു. മാസങ്ങളോളം പിന്നാലെ നടന്നിട്ടും പ്രവല്ലിക വഴങ്ങിയില്ല. ഇതിനിടെ മറ്റൊരു യുവാവുമായി പ്രവല്ലികയുടെ വിവാഹവും നിശ്ചയിച്ചു. ഇതില്‍ മനംനൊന്ത് പ്രവല്ലിക ജോലി ചെയ്യുന്ന സ്‌കൂളിലെത്തി ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

പ്രവല്ലിക മരിക്കുന്നത് വരെ ഇയാള്‍ തുടര്‍ച്ചയായി കുത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നയാള്‍ പറഞ്ഞു.

Top