ദുബായ്: ഹൈഡ്രജന്‍ ഇന്ധനസെല്ലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ടാക്‌സിയുടെ പരീക്ഷണ ഓട്ടം ദുബായില്‍ തുടങ്ങി.
ടൊയോട്ട മിറായ് എന്ന കാറാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഒരുങ്ങിയിരിക്കുന്നത്.
ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) സുസ്ഥിര ഗതാഗത വികസനപദ്ധതിയുടെ ഭാഗമായിട്ടാണ് ഹൈഡ്രജന്‍ കാര്‍ നിരത്തിലെത്തുക.
കാര്‍ബണ്‍ ബഹിര്‍ഗമനമില്ലെന്നുമാത്രമല്ല ഹൈഡ്രജന്‍ ഇന്ധനസെല്ലുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനം പുറന്തള്ളുന്നത് വെള്ളം മാത്രമായിരിക്കും.
ശബ്ദവും ഉണ്ടായിരിക്കുകയില്ലെന്നത് വാഹനത്തിന്റെ പ്രത്യേകതയാണ്.
ഒരുതവണ ഇന്ധനം നിറച്ചാല്‍ 500 കിലോമീറ്റര്‍വരെ വാഹനം ഓടുകയും ചെയ്യും.
ഫ്യൂവല്‍സെല്‍ സാങ്കേതികതയും ഹൈബ്രിഡ് സാങ്കേതികതയും സംയോജിപ്പിച്ചു നിര്‍മ്മിച്ച വാഹനം ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങളോടെയും സംവിധാനങ്ങളോടെയുമാണ് ഒരുങ്ങിയിരിക്കുന്നത്.