വാഷിംഗ്ടണ്‍: കൊറോണയെ നേരിടാന്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയില്‍ എത്തി. ഇന്നലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ ജിത് സിംഗ് സന്ധു ട്വീറ്റ് ചെയ്തു.
മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നതാണ്.
കഴിഞ്ഞയാഴ്ച ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ നല്‍കണമെന്ന് ട്രംപ് ഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകര്‍. കോവിഡിന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ന്യൂയോര്‍ക്കില്‍ 1,500 കൊറോണ രോഗികളില്‍ ഇതു പ്രയോഗിച്ചപ്പോള്‍ പ്രതീക്ഷ നല്‍കുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് ട്രംപ് ഇന്ത്യയോട് 2.9 കോടി ഡോസ് മരുന്ന് ആവശ്യപ്പെട്ടത്.
ട്രംപിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് യുഎസിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കയറ്റുമതി ചെയ്യാന്‍ ചൊവ്വാഴ്ചയാണ് ഇന്ത്യ അനുമതി നല്‍കിയത്.