മണിക്കൂറിൽ 1,200 കിലോമീറ്റര്‍ ലക്ഷ്യമിട്ട് ഹൈപ്പര്‍ ലൂപ്പ് വീണ്ടും

റെക്കോര്‍ഡ് വേഗം കൈവരിച്ച് ഹൈപ്പര്‍ ലൂപ്പ് വീണ്ടും.

240 മൈല്‍ ( 387 കി.മീ) വേഗതയാണ് മൂന്നാം പരീക്ഷണയോട്ടത്തില്‍ ഹൈപ്പര്‍ ലൂപ്പ് കൈവരിച്ചത്.

നിലവില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്റെ റെക്കോര്‍ഡാണ് ഹൈപ്പര്‍ലൂപ്പ് തകര്‍ത്തത്.

സ്റ്റാര്‍ട്ട്‌ അപ് കമ്പനിയായ ഹൈപ്പര്‍ലൂപ് വണ്‍ വികസിപ്പിച്ച ആദ്യ തലമുറ പാസഞ്ചര്‍ പോഡായ ‘എക്‌സ് പി — 1’ ആദ്യ പരീക്ഷണഓട്ടത്തില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേഗത കൈവരിച്ചിരുന്നു.

ഡിസംബര്‍ 15ന് നടന്ന പരീക്ഷ ഓട്ടത്തിന്റെ വിവരങ്ങളാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കയിലെ നെവാദ മരുഭൂമിയില്‍ കമ്പനി ഒരുക്കിയ ‘ഡെവ്‌ലൂപ്’ എന്ന പരീക്ഷണ ട്രാക്കിലാണ് മണിക്കൂറില്‍ 387 കിലോമീറ്റര്‍ വേഗത്തിലാണ് ‘ഹൈപ്പര്‍ലൂപ്പ് വണ്‍’ സഞ്ചരിച്ചത്.

ദുബായില്‍ നിന്നും അബുദാബിയിലേക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു.

2013ല്‍ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.

വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം.

വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനിറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് എത്തിചേരാമെന്നതാണ് പ്രത്യേകത.

യാത്രക്കാരെയും സാധനസാമഗ്രികളെയുമൊക്കെ പോഡിനുള്ളിലാക്കി സമ്മര്‍ദം തീരെ കുറവുള്ള കുഴലിലൂടെ കടത്തിവിടുകയാണു ഹൈപ്പര്‍വണ്‍ ചെയ്യുന്നത്.

കുഴലിനുള്ളിലാണു സഞ്ചാരമെന്നതിനാല്‍ ഏറോഡൈനാമിക് ഡ്രാഗ് തീര്‍ത്തും കുറയുകയും പോഡുകളുടെ അതിവേഗത്തെ ദീര്‍ഘദൂരം നിലനിര്‍ത്തുകയും ചെയ്യാം.

Top