ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു

ചെന്നൈ: അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാവിലെ 9.57നായിരുന്നു വിക്ഷേപണം. 112 മിനിറ്റുകള്‍ക്കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തും. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്.

ഹൈസിസിന്റെ പ്രധാന ലക്ഷ്യം എന്നത് ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുക എന്നതാണ്. പിഎസ്എല്‍വി സി43 ലാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിക്കുക. മാത്രമല്ല, ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി43ല്‍ വിക്ഷേപിച്ചു.

Top