ഇന്ത്യയ്ക്കായുള്ള പ്രത്യേക മോഡലുമായി ‘അൽകാസർ വിപണിയിലേക്ക്. 7 സീറ്റർ എസ്‌യുവിയുടെ വരവ് കമ്പനി സ്ഥിരീകരിച്ചതായും അൽകാസർ എന്നാണ് ഈ എസ്‌യുവിയുടെ പേരെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് .
ഹ്യൂണ്ടായ് അൽകാസറിലും 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ, 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നീ എൻജിനുകൾ തന്നെയാവും ലഭിക്കുക.ക്രെറ്റയിൽ നിന്നും വ്യത്യസ്തമായ വലിപ്പം കൂടിയ ഗ്രിൽ, നീളം കൂടിയ ബോഡി പാനലുകൾ, റീഡിസൈൻ ചെയ്ത ടെയിൽ ലാമ്പും, പിൻ ബമ്പറുകളും അൽകാസറിൽ ഉൾപ്പെടും.
2021 പകുതിയോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 ലക്ഷം മുതലായിരിക്കും വില തുടങ്ങുന്നത്.