കഴിഞ്ഞ ദിവസം ഹ്യുണ്ടായി പ്രഖ്യാപിച്ച സബ്-കോംപാക്ട് സെഡാന്‍ ഓറയുടെ പരീക്ഷണിയോട്ടം തുടങ്ങി. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത പരീക്ഷണയോട്ടം നിരത്തുകള്‍ക്ക് പുറമെ, വിവിധ പരിതസ്ഥിതികളില്‍ നടത്തുന്നതായിരിക്കും.
ഹ്യുണ്ടായി മുമ്പ് നിരത്തിലെത്തിച്ചിട്ടുള്ള എക്സ്സെന്റ് എന്ന സെഡാന്റെ പിന്‍ഗാമിയായിരിക്കും ഈ വാഹനം എന്നാണ് സൂചനകള്‍ നല്‍കുന്നത്. വാഹനം മൂടികെട്ടിയ നിലയിലാണ് ഓറ പരീക്ഷണ ഓട്ടം ആരംഭിച്ചത്.
ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും പുതിയ ഓറയിലുണ്ട്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.