ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡലായ കോംപാക്ട് സെഡാന്‍ ‘ഓറ’ വിപണിയിലെത്തി. ഓറ ഇന്ത്യന്‍ വിപണിയിലെത്തുക ജനുവരി 21-ന് ആയിരിക്കും. വില തീരുമാനിച്ചില്ലെങ്കിലും ആറു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്.
കൂടുതലായും കുടുംബങ്ങളെയാണ് ഓറ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി പറഞ്ഞത്. കാഴ്ചയില്‍ ഗ്രാന്‍ഡ് ഐ 10 നിയോസുമായാണ് ഓറയ്ക്ക് കൂടുതല്‍ സാമ്യം തോന്നുക.
കാസ്‌കേഡ് ഗ്രില്‍, പ്രൊജക്ടഡ് ഹെഡ്ലാമ്പ്, ബൂമറാങ് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ചെറിയ ഫോഗ്ലാമ്പ് എന്നിവ മുന്‍വശത്തും ഹാച്ച്ഡോറിലേക്ക് കയറിയ ടെയ്ല്‍ ലാമ്പ്, മധ്യഭാഗത്തായി ഓറ എന്ന ക്രോം ബാഡ്ജിങ്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തും ഓറയ്ക്ക് നല്‍കിയിട്ടുള്ളത്.
സ്‌പോര്‍ട്ടി അലോയ് വീലുകള്‍, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും ഓറയുടെ സവിശേഷതകളാണ്.