ക്രെറ്റയുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍

ന്നലെ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ക്രെറ്റയുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് ഷാരൂഖ് ഖാന്‍. ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡലാണ് താരം അവതരിപ്പിച്ചത്. ഐഎക്‌സ്25 എന്ന മോഡലാണ് താരം അവതരിപ്പിച്ചത്.

ഡിസൈനില്‍ മാറ്റം നല്‍കിയാണ് രണ്ടാം തലമുറ പുറത്തിറക്കിയത്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ തുടങ്ങിയവയാണ് മുന്‍വശത്ത് നല്‍കിയ മാറ്റങ്ങള്‍.

ക്രെറ്റയില്‍ നല്‍കിയത് 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തില്‍ നല്‍കിയത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് തുടങ്ങിയവയാണ് ട്രാന്‍സ്മിഷന്‍.

ബ്ലാക്ക് ഫിനീഷിങ് ബി-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവയാണ് ഈ വാഹനത്തിന്റെ വശങ്ങളില്‍ ഭംഗി കൂട്ടുന്നത്.

Top