പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് തുടങ്ങിയതായി ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ അറിയിച്ചു. 25,000 രൂപയാണ് ബുക്കിംഗ് തുക. മെയ് അവസാനത്തോടെ ക്രെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ ക്രെറ്റയില്‍ മുഖ്യാകര്‍ഷണം. പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് പുതിയ ക്രെറ്റ ഒരുങ്ങുന്നത്. 121 bhp കരുത്തും 154 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. അതേസമയം 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 224 Nm torque പരമാവധി ഉത്പാദിപ്പിക്കാനാവും. 126 bhp കരുത്തും 256 Nm torque ഉം ഏകുന്നതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. മൂന്ന് എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.