കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി ഹ്യുണ്ടായ് ക്രേറ്റയുടെ പുത്തന്‍ ഫേസ്ലിഫ്റ്റുമായി വിപണിയിലേക്ക്.
അടുത്ത വര്‍ഷത്തോടുകൂടി ഇന്ത്യയിലെത്തുന്ന ക്രേറ്റ പുതിയ പതിപ്പ് ബ്രസീലിയന്‍ വിപണിയിലായിരിക്കും ആദ്യമെത്തിച്ചേരുക. മുന്‍പ് ബ്രസീലിയന്‍ പതിപ്പ് ഐഎക്‌സ്25 മോഡല്‍ എന്നപ്പേരിലാണറിയപ്പെട്ടിരുന്നത്. പിന്നീടായിരുന്നു ക്രേറ്റ എന്നറിയപ്പെടാന്‍ തുടങ്ങിയത്.
എന്‍ജിന്‍ സംബന്ധിച്ച മാറ്റങ്ങളൊന്നും വരുത്തുന്നതായിരിക്കില്ല. പുതുതായി ഡിസൈന്‍ ചെയ്ത ഹെഡ്‌ലാമ്ബും ബംബറുമായിരിക്കും പ്രകടമായേക്കാവുന്ന വലിയ മാറ്റം. ഇതിനു പുറമെ ക്രോം ഉള്‍പ്പെടുത്തിയ പുതിയ വലിയ ഹെക്‌സാഗണല്‍ ഗ്രില്ലും, പുത്തന്‍ ഫോഗ് ലാമ്ബ്, അലോയ് വീല്‍ എന്നിവയായിരിക്കും മറ്റ് പുതുമകള്‍.
പിന്നിലായി പുതിയ ടെയില്‍ ലാമ്ബും ബംബറും ഉള്‍പ്പെടുത്തുന്നതായിരിക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.
പുത്തന്‍ ഇലാന്‍ട്ര, പുതിയ ട്യൂസോണ്‍ എസ്യുവി എന്നിവയുടെ അരങ്ങേറ്റവും അടുത്തവര്‍ഷത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം അടുത്ത വര്‍ഷം തന്നെയാണ് ഫേസ്ലിഫ്റ്റ് മോഡലുകളായ ഗ്രാന്റ് ഐ 10, എക്‌സെന്റ്, ക്രേറ്റ എന്നീ മോഡലുകളുടേയും അവതരണം.