മൈക്രോ എസ്.യു.വിയുടെ മോഡലായ എക്സ്റ്ററിന്റെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി

വിപണിയില്‍ തരംഗം സൃഷ്ടിച്ച വാഹനമാണ് മൈക്രോ എസ്.യു.വി. മോഡലായ എക്സ്റ്റര്‍. ഈ വാഹനത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി. വാഹനത്തിന്റെ ബുക്കിങ്ങ് ഏകദേശം ഒരുലക്ഷത്തിനോട് അടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇ.എക്‌സ് മാനുവല്‍, എസ്.എക്‌സ്.(ഒ) കണക്ട് ഓട്ടോമാറ്റിക് എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. ഹ്യുണ്ടായി എക്സ്റ്ററിന്റെ അടിസ്ഥാന വേരിയന്റായ ഇ.എക്‌സ്. പതിപ്പിന് ആറ് ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന വകഭേദമായ എസ്.എക്‌സ് (ഒ) കണക്ടിന് പത്ത് ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 16,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. എക്സ്റ്റര്‍ വാഹന നിരയിലെ ഉയര്‍ന്ന വകഭേദമായ എസ്.എക്‌സ്.(ഒ) കണക്ട് ഓട്ടോമാറ്റിക് മോഡലിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പിന്റെ വിലയില്‍ 5000 രൂപയുടെ വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

16,000 രൂപയാണ് എസ്.എക്‌സ്.(ഒ) കണക്ട് മാനുവല്‍ മോഡലിന്റെ വില ഉയര്‍ത്തിയിരിക്കുന്നത്. ബാക്കി വേരിയന്റുകള്‍ക്ക് 10,400 രൂപയും വില ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എക്‌സ്,എസ്,എസ്എക്‌സ്,എസ്എക്‌സ്(ഒ),എസ്എക്‌സ്(ഒ) കണക്ട് എന്നീ അഞ്ച് വേരിയന്റുകളിലാണ് എക്സ്റ്റര്‍ വിപണിയില്‍ എത്തുന്നത്. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗ് എന്നതാണ് ഇതില്‍ പ്രധാനം.

Top