ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കായ i20യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2020 ജൂണ്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെ ഫീച്ചറുകളിലും സ്റ്റൈലിങ്ങിലും കൂടുതല്‍ ഊന്നല്‍ നല്‍കിയാകും വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ സവിശേഷതകളോടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു എന്നതാണ് ലഭിക്കുന്ന സൂചന.
ഹ്യുണ്ടായി മോഡലുകളിലെ നിലവിലെ ഹൈലറ്റ് ഫീച്ചറായ ബ്ലുലിങ്ക് കണക്ടിവിറ്റി പുതിയ പതിപ്പിലും ഇടംപിടിച്ചേക്കും. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്ഥല സൗകര്യവും ഉള്‍പ്പെടുത്തിയേക്കും.
2014ലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഹ്യുണ്ടായി i20യെ അവതരിപ്പിക്കുന്നത്. 2014 -ല്‍ വിപണിയില്‍ അവതരിപ്പിച്ച ശേഷം 2017-ലാണ് എലൈറ്റ് i20 യായി വാഹനത്തെ പുതുക്കിയത്. നിലവില്‍ ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, മാരുതി ബലേനോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. എന്നാല്‍ ടാറ്റ ആള്‍ട്രോസ് കൂടി എത്തുന്നതോടെ മത്സരം കടുക്കും. ഈ സാഹചര്യത്തിലാണ് i20 -യുടെ മുഖംമിനുക്കാന്‍ കമ്പനി തീരുമാനിച്ചത്.