ഒറ്റ തവണത്തെ ചാര്‍ജില്‍ 280 കിലോമീറ്റര്‍ ഓടുന്ന ഇ-കാര്‍ നിര്‍മ്മിക്കാനൊരുങ്ങി ഹ്യുണ്ടായ്. വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-കാറിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഹ്യുണ്ടായ് കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വാഹനം 2020 ല്‍ നിരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഡാന്‍ മോഡലായ ഹ്യുണ്ടായി അയോണിക് എന്നാണ് കാറിന്റെ പേര്.
281 വാട്‌സ് ലിഥിയം ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. 118 ബിഎച്ച്പി കരുത്തും 295 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. ഒറ്റ ചാര്‍ജിന്‍മേല്‍ 280 കിലോമീറ്റര്‍ ഇ-കാറുമായി യാത്ര ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എങ്കിലും ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇകാര്‍ കോന ആയിരിക്കും.