ഓറയുടെ പുത്തൻ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

റയുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. വരും ആഴ്ചകളില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഓറയുടെ ഏതാനും വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2021 ഹ്യുണ്ടായി ഓറയ്ക്ക് ഫാക്ടറി ഘടിപ്പിച്ച റിയര്‍ സ്പോയിലര്‍ ലഭിക്കും.

രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം സി.എന്‍.ജി കിറ്റിനൊപ്പം 2021 ഹ്യുണ്ടായി ഓറ വില്‍പ്പനയ്ക്ക് എത്തുന്നത് തുടരും. ഗ്രാന്‍ഡ് i10 നിയോസില്‍ നിന്ന് കടമെടുത്ത 83 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ മോട്ടോര്‍ 5 സ്പീഡ് മാനുവല്‍, എ.എം.ടി ഗിയര്‍ബോക്സുകളുമായാണ് വരുന്നത്.

മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ് സി.എന്‍.ജി കിറ്റിനൊപ്പം ഗ്യാസോലിന്‍ യൂണിറ്റ് ലഭ്യമാണ്. ഈ സജ്ജീകരണത്തില്‍, പെട്രോള്‍ എഞ്ചിന്‍ 69 bhp കരുത്തും 95 Nm ടോർക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 20.5 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

Top