ഹ്യുണ്ടായി രാജ്യത്തെ ആദ്യ വൈദ്യുത എസ്യുവിയായ കോന ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 25.30 ലക്ഷം രൂപയാണ് കോനയുടെ എക്സ്ഷോറൂം വില. തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വിതരണം.
8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ടു സ്പീക്കറുകളുള്ള ഓഡിയോ സംവിധാനം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിങ്ങനെ നിവധി ഫീച്ചറുകളുണ്ട് ഹ്യുണ്ടായി കോന ഇലക്ട്രിക്കില്‍. 39.2 kWh ബാറ്ററികളുമായിട്ടാണ് പുതിയ കോന എത്തുന്നത്. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വാഹനത്തിന് ഓടാന്‍ കഴിയും.
ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് 52 മിനിറ്റുകള്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ കോനയ്ക്ക് കഴിയും. എന്നാല്‍ സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചാല്‍ കോന ഇലക്ട്രിക്ക് പൂര്‍ണ്ണമായി ചാര്‍ജ് ആവാന്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ സമയമെടുക്കും.
വാഹനത്തിലെ 100 kW വൈദ്യുത മോട്ടോറിന് 131 bhp കരുത്തും 395 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 7.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം.