ഏറ്റവും ഉയരം കീഴടക്കിയ ഇലക്ട്രിക് കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി ഹ്യുണ്ടായി കോന

റ്റവും ഉയരം കീഴടക്കിയ ഇ-കാര്‍ എന്ന പേരില്‍ ഹ്യുണ്ടായിയുടെ കോന ഗിന്നസ് ബുക്കില്‍ ഇടം നേടി. ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹനമെന്ന നേട്ടമാണ് കോന കൈവരിച്ചത്.

കോന ഗിന്നസില്‍ ഇടം നേടിയത് റെക്കോഡ് ടിബറ്റിലെ 5731 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൗള പാസ് എന്ന സ്ഥലത്ത് സഞ്ചരിച്ചാണ്. എന്നാല്‍ ഇതിനുമുമ്പ് ഈ റെക്കോര്‍ഡ് 5715 മീറ്ററായിരുന്നു.

ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള അബദ്ധധാരണകള്‍ മാറ്റിമറിക്കുന്ന റെക്കോഡാണ് ഹ്യുണ്ടായി കോന സ്വന്തമാക്കിയിരിക്കുന്നതെന്നും ഇത് ഹ്യുണ്ടായിക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും അഭിമാനം നല്‍കുന്ന നേട്ടമാണെന്നും ഹ്യുണ്ടായി ഇന്ത്യ എംഡി, സിഇഒ എസ്.എസ്.കിം അഭിപ്രായപ്പെടുകയും ചെയ്തു.

Top