കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഹ്യുണ്ടായ് മോട്ടോഴ്സും എഎൽഡി ഓട്ടോമോട്ടീവുമായി ഒന്നിക്കുന്നു

ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ കാര്‍ ലീസിങ്, ഫ്ളീറ്റ് മാനേജ്മെന്റ് കമ്പനിയായ ald ഓട്ടോമോട്ടീവുമായി ഒന്നിക്കുന്നു.ഇതുവഴി വലിയ തുക നല്‍കാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കി ഉപയോഗിക്കാനുള്ള അവസരമാണ് ഹ്യുണ്ടായി നല്‍കുന്നത്.

ഈ വാടക കാര്‍ പദ്ധതി ശമ്പളക്കാര്‍, പ്രൊഫഷണല്‍സ്, ചെറിയ-ഇടത്തരം സംരഭകര്‍, കോര്‍പ്പറേറ്റ്, പൊതുമേഖ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയൊരു കാര്‍ സ്വന്തമാക്കാനുള്ള മികച്ച ബദല്‍ മാര്‍ഗമായിരിക്കും എന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി.

ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് ഡല്‍ഹി എന്‍സിആര്‍, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ്. ഈ പദ്ധതിയിലൂടെ മാസ വാടകയില്‍ ഹ്യുണ്ടായ് നിരയിലെ എല്ലാ മോഡലുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

തിരഞ്ഞെടുക്കുന്ന മോഡല്‍, സിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തി മിനിമം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാര്‍ വാടകയില്‍ ഉപയോഗിക്കാം. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന വലിയ പ്രാരംഭ ചെലവ്, ടാക്സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഈ കാര്‍ വാടക പദ്ധതിയിലൂടെ ലാഭിക്കാം.

Top