എംപിവി സെഗ്മെന്റിലേക്ക് പുതിയ വാഹനവുമായി ഹ്യുണ്ടേയ് 2021 ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തും. കിയ മോട്ടോഴ്‌സും ഹ്യുണ്ടായ്യും സംയുക്തമായി വികസിപ്പിക്കുന്ന വാഹനം പുതിയ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മിക്കുക.
നീളവും വീതിയും കൂടുതലുണ്ടാകുന്ന വാഹനം ഏഴു പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്.
1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദത്തിലാണ് വാഹനം എത്തുക. വാഹനത്തിന് മാനുവല്‍, ഓട്ടമാറ്റിക്ക് വകഭേദങ്ങളുമു
ണ്ടാകും.
എട്ടു ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും എംപിവിയുടെ വില. 2ഇന്ത്യന്‍ വിപണിക്കായി വികസിപ്പിക്കുന്ന വാഹനം കൂടുതല്‍ ഏഷ്യന്‍ വിപണികളിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.