ഹ്യുണ്ടായ് യുടെ ആഗോളതലത്തില്‍ ഒന്നാകെ വിറ്റഴിക്കുന്ന വാഹനമായ വെര്‍ണയുടെ ഫേസ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കി.
പുതുക്കിയ ബംബര്‍, നവീകരിച്ച ഡിസൈനിലുള്ള ഹെഡ്‌ലാമ്പുകള്‍, പുതിയ അലോയ് വീല്‍ എന്നീ പുതുമകളുമായിട്ടാണ് പുതിയ വെര്‍ണ് എത്തിയിരിക്കുന്നത്.
നിലവിലുള്ള മോഡലുകളേക്കാള്‍ 30എംഎം നീളവും 2600എംഎം വീല്‍ബേസും അധികമുണ്ട് ഈ ഫേസ്‌ലിഫ്റ്റ് മോഡലിനുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
റഷ്യയില്‍ ആക്ടീവ്, ആക്ടീവ് പ്ലസ്, കംഫര്‍ട്, എലിഗെന്‍സ് എന്നീ നാല് വേരിയന്റുകളായാണ് പുറത്തിറക്കിയിരിക്കുന്നത്.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇഎസ്പി, പവര്‍ വിന്റോ എന്നീ സുരക്ഷാക്രമീകരണങ്ങളാണ് ആക്ടീവ് വേരിയന്റില്‍ നടത്തിയിരിക്കുന്നത്. ടോപ്പ്എന്റ് വേരിയന്റുകളിലാകട്ടെ സൈഡ് എയര്‍ബാഗ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, നാവിഗേഷന്‍, കീലെസ് എന്‍ട്രി, റിവേഴ്‌സ് ക്യാമറ എന്നിവ വെര്‍ണയിലുണ്ട്.
മുന്‍ മോഡലുകളിലെ 100ബിഎച്ച്പി കരുത്തുള്ള 1.4ലിറ്റര്‍ എന്‍ജിനും 123ബിഎച്ച്പിയുള്ള 1.6ലിറ്റര്‍ എന്‍ജിനുമായിരിക്കും പുതിയ സോളാരിസിന്റെ കരുത്ത്.