ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ എഎംടി കാര്‍ ആണ് സാന്‍ട്രോ. സാന്‍ട്രോയെ തേടിയാണ് 25 ശതമാനത്തിലേറെ ബുക്കിംഗ്. സാന്‍ട്രോ മാനുവല്‍ മോഡലുകള്‍ക്ക് 17,000 ത്തില്‍പ്പരം ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. ഇതുവരെ 8,000 ബുക്കിംഗ് സാന്‍ട്രോ സിഎന്‍ജി പതിപ്പിന് ലഭിച്ചു. 3.89 ലക്ഷം മുതല്‍ 5.64 ലക്ഷം രൂപ വരെയാണ് സാന്‍ട്രോയ്ക്ക് വിപണിയില്‍ വില. അതേസമയം ബുക്കിംഗ് 50,000 പിന്നിടുന്നപക്ഷം സാന്‍ട്രോയുടെ വില ഹ്യുണ്ടായി കൂട്ടും.
അഞ്ചു വകഭേദങ്ങളിലായാണ് സാന്‍ട്രോ പെട്രോള്‍ മാനുവല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. സിഎന്‍ജി എഎംടി, പെട്രോള്‍ എഎംടി പതിപ്പുകളില്‍ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുന്നുള്ളൂ. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബുക്കിംഗ് വിലയിരുത്തിയാല്‍ സാന്‍ട്രോയുടെ ഇടത്തരം മോഡലുകളോടാണ് വിപണിക്ക് കൂടുതല്‍ പ്രിയം.
7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ ഒരുങ്ങുന്നത്.
ഉയര്‍ന്ന സാന്‍ട്രോ മോഡലുകള്‍ക്ക് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ കൂടുതലായുണ്ട്. 3,610 mm നീളവും 1,645 mm വീതിയും 1,560 mm ഉയരവും പുതിയ സാന്‍ട്രോ കുറിക്കുന്നു. വീല്‍ബേസ് 2,400 mm.