ഇന്ത്യയുടെ നിരത്തുകളിൽ പതിനാറ് വര്‍ഷക്കാലം മികവ് തെളിയിച്ച ഹ്യൂണ്ടായ് സാന്‍ട്രോ തിരികെയെത്തുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാന്‍ട്രോ വാഹന വിപണിയിൽ തിരികെ എത്തുന്നത്. കിടിലൻ മാറ്റങ്ങളുമായാണ് സാന്‍ട്രോ മടങ്ങിയെത്തുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോഎക്സ്പോയിലൂടെ സാന്‍ട്രോയെ കമ്പനി അവതരിപ്പിക്കും. സാന്‍ട്രോ എന്ന പേരില്‍ തന്നെയായിരിക്കും കാർ വിപണി കീഴടക്കാനെത്തുക. 1998 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014 ലാണ് പിന്‍വാങ്ങിയത്. ഐ 10 മോഡലുകളെ നിർത്തലാക്കികൊണ്ടാണ് സാന്‍ട്രോ തിരിച്ചെത്തുന്നത്.