ഉടന്‍ വിപണിയിലെത്തിക്കുന്ന പ്രീമിയം എസ്‌യുവി അല്‍ക്കസറിനെ പ്രദര്‍ശിപ്പിച്ച് ഹ്യുണ്ടേയ്. മികച്ച സ്‌റ്റൈലും പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന എസ്‌യുവി ആറ്, ഏഴ് സീറ്റ് വകഭേദങ്ങളില്‍ ലഭ്യമാണ്. മനോഹരമായ മുന്‍ഗ്രില്ലുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബോള്‍ഡായ സി പില്ലര്‍ എന്നിവ പുതിയ വാഹനത്തിലുണ്ട്.
മികച്ച സൗകര്യങ്ങളുമായാണ് പുതിയ എസ്‌യുവി വിപണിയിലെത്തുക. ക്രേറ്റയെ അടിസ്ഥാനപ്പെടുത്തി ഹ്യുണ്ടേയ് നിര്‍മിക്കുന്ന 7 സീറ്റ് എസ്‌യുവി അല്‍ക്കസറിന്റെ വില ഉടന്‍ പ്രഖ്യാപിക്കും. രാജ്യാന്തര വിപണിയ്ക്കായി ഇന്ത്യയില്‍ നിന്ന് നിര്‍മിച്ചാണ് അല്‍ക്കസാര്‍ പുറത്തിറങ്ങുക.
ഫെബ്രുവരി അവസാനമാണ് പുതിയ വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയത്. സ്പാനിഷ് കൊട്ടാരത്തിന്റെ പേരില്‍ നിന്നാണ് എസ്യുവിയ്ക്ക് അല്‍ക്കസര്‍ എന്ന പേര് ഹ്യുണ്ടേയ് കണ്ടുപിടിച്ചത്. പ്രീമിയവും മികച്ച സ്ഥല സൗകര്യവും ആഡംബരം നിറഞ്ഞതുമായ എസ്യുവിക്ക് ഏറ്റവും ചേര്‍ന്ന പേരാണ് അല്‍ക്കസര്‍ എന്ന് ഹ്യുണ്ടേയ് പറയുന്നു.
പുതിയ വാഹനത്തിന്റെ നിര്‍മാണവും ആദ്യമായി പുറത്തിറങ്ങുന്നതും ഇന്ത്യയില്‍ തന്നെയായിരിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിച്ചിരിക്കുന്നത്. മികച്ച സ്‌റ്റൈലും ഉഗ്രന്‍ ഇന്റീരിയറുമായി എത്തുന്ന വാഹനത്തിന് കണക്റ്റുവിറ്റി അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടാകും. ഏഴ്, ആറ് സീറ്റ് വകഭേദങ്ങളില്‍ വാഹനം വിപണിയിലെത്തും.
159 പിഎസ് കരുത്തും 19.5 കെജിഎം ടോര്‍ക്കുമുള്ള മൂന്നാം തലമുറ എന്‍യു 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 115 പിഎസ് കരുത്തും 25.5 എന്‍എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ യു2 ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പ്ഡ മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങള്‍ വാഹനത്തിനുണ്ട്. കൂടാതെ മികച്ച പ്രകടനത്തിനായി ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നീ മോഡുകളുമുണ്ട്.