ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ്കോംപാക്റ്റ് എസ്യുവിയായ വെന്യു 2020 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം മാരുതി സുസുകി സ്വിഫ്റ്റ് ആയിരുന്നു ഈ നേട്ടം കൈവരിച്ചത്.
ഹ്യുണ്ടായ് ഇന്ത്യ വില്‍പ്പന വിപണന വിഭാഗം എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ബ്രയാന്‍ ഡോംഗ് ഹുവി പാര്‍ക്ക് പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തു.
16 അംഗ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. വാഹനത്തിന്റെ നിര്‍മ്മാണ നിലവാരം, വില, ഇന്ധനക്ഷമത, സുരക്ഷ, പ്രകടനമികവ്, പ്രായോഗികത, ഇന്ത്യന്‍ നിരത്തുകളില്‍ ഓടിക്കുന്നതിനുള്ള അനുയോജ്യത,മുടക്കുന്ന പണത്തിന് അനുസരിച്ച മൂല്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കിയത്.
ഈ മത്സരത്തില്‍ ഹ്യുണ്ടായിക്കൊപ്പം മത്സരിക്കാന്‍ പുതുതായി വിപണിയിലെത്തിയ മറ്റ് പത്ത് കാറുകളും ഉണ്ടായിരുന്നു. 2019 മെയ് 21നാണ് വെന്യുവിനെ വിപണയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.