2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യൂണ്ടായ് ഒരുങ്ങുകയാണ്. ജൂൺ 16-ന് പുതിയ വെന്യൂ സബ്-കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുമെന്ന് കൊറിയൻ കാർ നിർമ്മാതാവ് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. 2018-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യമായി വൻ നവീകരണത്തിന് വിധേയമാകുന്ന വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, കാര്യമായി അപ്‌ഡേറ്റ് ചെയ്‍ത ബാഹ്യ രൂപകൽപ്പനയോടെയും അകത്തളങ്ങളോടെയുമാണ് വരുന്നത്. ഈ മാസം അവസാനം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന വാഹനം വരാനിരിക്കുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ്സ ഫേസ്‌ലിഫ്റ്റ് മോഡലിനെയും ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയവയെയും നേരിടും.
ഫേസ്‌ലിഫ്റ്റ് ക്രെറ്റയും ടക്‌സണുമായി സമന്വയിപ്പിക്കുന്ന ഡിസൈൻ മാറ്റങ്ങളോടെയാണ് ഹ്യൂണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി വരുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ തലമുറ മോഡലുകളിൽ ആഗോളതലത്തിൽ കാണുന്ന ഹ്യുണ്ടായിയുടെ പാരാമെട്രിക് ഡിസൈൻ ഭാഷയാണ് ഇപ്പോൾ ഫ്രണ്ട് ഗ്രില്ലിൽ ഉണ്ടാവുക. എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റും പാരാമെട്രിക് ഡിസൈൻ ഭാഷയിൽ സംയോജിപ്പിക്കും. പിൻഭാഗത്ത്, വെന്യു എസ്‌യുവിക്ക് പുതിയ എൽഇഡി ടെയിൽലൈറ്റുകളും പുതിയ ബമ്പറും ലഭിക്കും. പ്രൊഫൈൽ ഏറെക്കുറെ അതേപടി തുടരാൻ സാധ്യതയുണ്ട്. അലോയ് വീലുകളുടെ ഡിസൈനിൽ മാത്രമായിരിക്കും മാറ്റം.
ഇന്റീരിയറിലും ചില മാറ്റങ്ങൾ കാണുമെങ്കിലും പുറംഭാഗം പോലെ സ്‌റ്റാർക്ക് ആകണമെന്നില്ല. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ മറ്റ് സവിശേഷതകൾക്കൊപ്പം ലഭിക്കാൻ സാധ്യതയുണ്ട്. ക്യാബിന്റെ അപ്ഹോൾസ്റ്ററിയിലും കളർ തീമിലും ചില മാറ്റങ്ങൾ കണ്ടേക്കാം.
രണ്ട് പെട്രോൾ എഞ്ചിനുകളുള്ള പുതിയ വെന്യു ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായ് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് അവയിൽ ഉൾപ്പെട്ടേക്കാം. 118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു 1.0-ലിറ്റർ ടർബോ GDI യൂണിറ്റ് ഉണ്ടായിരിക്കാം. ഇത് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് DCT ട്രാൻസ്മിഷൻ എന്നിവയുമായി ജോടിയാക്കാൻ സാധ്യതയുണ്ട്.
92 bhp കരുത്തും 240 Nm ടോർഖും സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് CRDI ഡീസൽ യൂണിറ്റും ഹ്യുണ്ടായ് വാഗ്ദാനം ചെയ്തേക്കാം. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 6-സ്പീഡ് ടോർക്ക് കൺവെർട്ടറുമായോ ജോടിയാക്കാൻ സാധ്യതയുണ്ട്.
അടുത്തിടെ, ഹ്യുണ്ടായ് വെന്യു മൂന്ന് ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ക്രെറ്റ കോംപാക്ട് എസ്‌യുവി, i10 ഗ്രാൻഡ് നിയോസ് ഹാച്ച്ബാക്ക് എന്നിവയ്‌ക്ക് പുറമെ കൊറിയൻ കാർ നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണിത്.