ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വിപണിയില്‍

കഴിഞ്ഞ മാസം, ദക്ഷിണ കൊറിയയില്‍ ഹ്യൂണ്ടായ് പുതിയ വെന്യു എന്‍ ലൈന്‍ പരീക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു . ഈ വര്‍ഷാവസാനം അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന സബ്-ഫോര്‍ മീറ്റര്‍ എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ഭാഗമായിരിക്കും പുതിയ വേരിയന്റ്. ഇപ്പോഴിതാ, വെന്യൂ എന്‍ ലൈന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ് ചെയ്യുന്നത് കണ്ടെത്തി എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ കാണുന്നത് പോലെ, ഹ്യുണ്ടായ് വെന്യു എന്‍ ലൈനില്‍ വ്യത്യസ്തമായ അലോയ് വീല്‍ ഡിസൈന്‍, മുന്‍ ഫെന്‍ഡറില്‍ എന്‍-ലൈന്‍ ബാഡ്ജിംഗ്, പിന്നില്‍ ഡ്യുവല്‍ ടിപ്പ് എക്സ്ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. മറ്റിടങ്ങളില്‍, മോഡലിന് മുന്നിലും പിന്നിലും മാറ്റങ്ങള്‍ വരുത്തിയ ബമ്പറുകളും കോണ്‍ട്രാസ്റ്റ് റെഡ് ആക്സന്റുകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

118 യവു കരുത്തും 172 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍, ത്രീ-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മാത്രമായിരിക്കും ഹ്യൂണ്ടായ് വെന്യു എന്‍ ലൈനിന് കരുത്തേകുക. ഈ മോട്ടോര്‍ ഒരു ശങഠ യൂണിറ്റും ഏഴ് സ്പീഡ് ഉഇഠ യൂണിറ്റും നല്‍കാം. സാധാരണ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, വെന്യു എന്‍ ലൈനില്‍ ഒരു പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ സജ്ജീകരണവും ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top