i20യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി i20യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ മോഡലിന്റെ രേഖാചിത്രങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2020 ജനീവ ഓട്ടോ എക്സ്പോയില്‍ പുതുതലമുറയെ അവതരിപ്പിക്കുമെന്നാണ് ഹ്യൂണ്ടായ് വ്യക്തമാക്കുന്നത്. അടുത്തമാസമാണ് എക്സ്പോ നടക്കുക.

പുതിയൊരു ഡിസൈനിലായിരിക്കും മൂന്നാം തലമുറ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്ഥല സൗകര്യവും ഉള്‍പ്പെടുത്തിയേക്കും. ഹാച്ച്ബാക്കിന്റെ മുന്‍വശത്ത് ഒരു കാസ്‌കേഡിങ് ഗ്രില്ലും സ്ലീക്കര്‍ ഹെഡ്ലാമ്പുകളും ലഭ്യമാകും എന്നാണ് സൂചന.

മാത്രമല്ല പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പിന്‍ഭാഗത്തെയും കമ്പനി നവീകരിച്ചേക്കും. കൂടുതല്‍ സവിശേഷതകളോടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതായിരിക്കും.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളോടെയായിരിക്കും i20 വിപണിയില്‍ എത്തുക എന്നും സൂചന ഉണ്ട്.

Top