ഹ്യുണ്ടായി വെര്‍ണയുടെ ബുക്കിങ്ങ് ആരംഭിച്ചു. അവതരണത്തിന് മുമ്പായാണ് വാഹനത്തിന്റെ ഡീലര്‍ഷിപ്പ് തല ബുക്കിങ്ങ് ആരംഭിച്ചത്. 25,000 രൂപയാണ് ബുക്കിങ്ങ് തുക. എന്നാല്‍ വാഹനം ഈ മാസം അവസാനത്തോടെ നിരത്തുകളിലെത്തുന്നതായിരിക്കും.
ഡിസൈന്‍, അത്യാകര്‍ഷകമായ ഫീച്ചറുകള്‍, ഉയര്‍ന്ന വിശ്വാസ്യത, അത്യാധുനിക ടെക്‌നോളജി, യൂത്ത്ഫുള്‍ പെര്‍ഫോമന്‍സ് എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ വെര്‍ണ എത്തുക.
ബി.എസ്.6 ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ വെര്‍ണ ലഭ്യമാണ്. 1.0 ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. എന്‍ജിന്റെ കൂടെ 7 ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും 1.5 ലിറ്റര്‍ ബി.എസ്.6 പെട്രോളിന് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി.എസ്.6 ഡീസല്‍ വിത്ത് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ വാഹനത്തിന് കരുത്തേകുന്നതായിരിക്കും.
ഡിആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, രൂപമാറ്റം വന്ന ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകള്‍, മസ്‌കുലര്‍ ഭാവം കൈവരിച്ച ബമ്പറുകള്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍ എന്നാണ് റിപ്പോര്‍ട്ട്.