വാഷിങ്ടണ്‍: ഇത്തവണ ക്രിസ്മസിന് താന്‍ വൈറ്റ് ഹൗസില്‍ ഒറ്റയ്ക്കാണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ മതില്‍ പണിയാന്‍ ഡെമോക്രാറ്റുകളുടെ അനുകൂല നിലപാട് കാത്തിരിക്കുകയാണ് ട്രംപ്.
ഞാന്‍ (പാവം ഞാന്‍) വൈറ്റ് ഹൗസില്‍, അതിര്‍ത്തി സുരക്ഷിതമാക്കാന്‍ മെക്‌സിക്കന്‍ മതില്‍ കെട്ടാനുള്ള തീരുമാനത്തിന് ഡെമോക്രാറ്റുകള്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതും കാത്ത് ഒറ്റയ്ക്കിരിക്കുകയാണ് . ഇതിനെ അനുകൂലിച്ചില്ലെങ്കില്‍ മതില്‍ പണിയുന്നതിനേക്കാള്‍ കൂടുതല്‍ പണം രാജ്യത്തിന് ചെലവാകും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
I am all alone (poor me) in the White House waiting for the Democrats to come back and make a deal on desperately needed Border Security. At some point the Democrats not wanting to make a deal will cost our Country more money than the Border Wall we are all talking about. Crazy!
— Donald J. Trump (@realDonaldTrump) December 24, 2018
ക്രിസ്മസ് ദിനത്തിലും വൈറ്റ് ഹൗസില്‍ ഇരുന്ന് ജോലി ചെയ്യുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യു.എസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ട്രംപിന്റെ തീരുമാനം നടപ്പാക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണസ്തംഭനത്തിലേക്ക് എത്തിയിരിക്കുകയാണ്.
കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നുള്ളത് ട്രംപിന്റെ തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.മതില്‍ പണിയാന്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ട്രംപ് കൊണ്ടുവന്ന ബില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എതിര്‍ത്തതോടെ ബില്‍ പരാജയപ്പെട്ടു. മെക്സിക്കന്‍ മതില്‍ ബില്‍ പാസാക്കുന്നതിന് സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.